Connect with us

Covid19

കോഴിക്കോട് ജില്ലയിലെ കൊവിഡ് ബാധിതരുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു

Published

|

Last Updated

കോഴിക്കോട് | ഇന്ന് കോഴിക്കോട് ജില്ലയില്‍ കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ച രണ്ട് കോഴിക്കോട് സ്വദേശികളുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു. ആദ്യവ്യക്തി മാര്‍ച്ച് 13 ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്. വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗിയെ കാണാന്‍ വന്ന ആളുകളെയും കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റി.

 

രണ്ടാമത്തെ വ്യക്തി മാര്‍ച്ച് 20ന് രാത്രി 9:50 നുള്ള എയര്‍ ഇന്ത്യ AI 938 വിമാനത്തില്‍ ദുബൈയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്ന് നേരിട്ട് ആംബുലന്‍സ് മാര്‍ഗ്ഗം കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.ജില്ലയില്‍ ആദ്യമായാണ് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.

.

---- facebook comment plugin here -----

Latest