Connect with us

Gulf

നിയന്ത്രണം കര്‍ശനമാക്കി കുവൈത്ത് ; വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ നാല് വരെ കര്‍ഫ്യൂ

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൂടുതല്‍ കൊവിഡ് 19 കേസുകള്‍ കണ്ടെത്തിയതോടെ ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച 12 കേസുകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 188 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ച 188 കേസുകളില്‍ 158 പേര്‍ ചികിത്സയിലാണ് , മൂന്നുപേര്‍ തീവ്രപരിചരണത്തിലാണ് കഴിയുന്നത് . ഞായറാഴ്ച മൂന്ന് പേര്‍ രോഗമുക്തി നേടിയതോടെ കുവൈത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 30 ആയി.കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് .നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും 10000 ദീനാര്‍ പിഴയും നല്‍കേണ്ടിവരും

Latest