Connect with us

Covid19

കൊവിഡ് 19 പരിശോധനക്ക് സ്വകാര്യ ലബോറട്ടറികള്‍ക്ക് അനുമതി; ഉത്തരവായി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് പരിശോധനക്ക് സ്വകാര്യ ലബോറട്ടറികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) മാനദണ്ഡങ്ങള്‍ പ്രകാരം എന്‍ എ ബി എല്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ലബോറട്ടറികള്‍ക്കെല്ലാം പരിശോധന നടത്താവുന്നതാണ്. പരിശോധനക്ക് ഈടാക്കുന്ന തുക 4,500 രൂപയില്‍ കൂടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. ദേശീയ ദൗത്യ സേനയും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംശയമുള്ള കേസുകളുടെ സ്‌ക്രീനിംഗ് ടെസ്റ്റിനുള്ള 1,500 രൂപയും സ്ഥിരീകരണ പരിശോധനക്കുള്ള 3,000 രൂപയും ഇതില്‍ ഉള്‍പ്പെടുമെന്ന് ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദേശീയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗജന്യമായും ഇളവുകള്‍ നല്‍കിയും പരിശോധന നടത്താനും ഐ സി എം ആര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest