Connect with us

Covid19

പുനെയില്‍ യുവതിക്ക് കൊവിഡ്; വൈറസ് സാമൂഹിക വ്യാപനത്തിലേക്കെന്ന് ആശങ്ക

Published

|

Last Updated

പൂനെ |  ഒരു വിദേശ രാജ്യവും സന്ദര്‍ശിക്കാത്ത, കുടുംബത്തില്‍ വിദേശത്ത് നിന്ന് വന്നവര്‍ ആരുമില്ലാത്ത 40 കാരിക്ക് പൂനെയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 സ്ഥിരീകരിച്ച മാഹാരാഷ്ട്രയില്‍ വൈറസ് സാമൂഹിക വ്യാപനത്തിലേക്ക് കടക്കുന്നുവെന്ന ആശങ്ക ജനിപ്പിക്കുന്നതാണ് 40കാരിയുടെ രോഗ സ്ഥിരീകരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതി ഇപ്പോള്‍ പുനെ നഗരത്തിലെ ഒരു സ്വാകര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്നത് എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് നവി മുംബൈയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വൈറസ് ബാധിതരമായ ആരെങ്കിലും ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നോ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സംശയിക്കുന്നത്.

പനിയെ തുടര്‍ന്ന് സ്ത്രീ നേരത്തെ വീടിന് സമീപത്തെ ഒരു ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ നിന്നും എച്ച് വണ്‍ എന്‍ വണ്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വഴി ഏതെന്ന് സബന്ധിച്ച വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ കലക്ടര്‍ നേവല്‍ കിഷോര്‍ റാം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

 

Latest