Connect with us

National

ജനത കര്‍ഫ്യൂ: രാജ്യത്തെ തകര്‍ന്ന സാമ്പത്തിക അവസ്ഥക്ക് കൂടുതല്‍ ഇരുട്ടടിയാകുമെന്ന് വിദഗ്ദര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതാണ് നാള നടക്കുന്ന ജനത കര്‍ഫ്യൂവെന്ന് സാമ്പത്തിക വിദഗ്ദര്‍. രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് മോദിയുടെ കര്‍ഫ്യൂവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക ഇടപെടലുകള്‍ സാധ്യമാകാതിരിക്കുന്നതും ഭാഗികമായ അടച്ചുപൂട്ടലും ജി ഡി പി വളര്‍ച്ചെയെ ബാധിക്കുമെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോരിയ പറഞ്ഞു. കൊവിഡ് വ്യാപനത്തോടെതന്നെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ മറികടക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ടത്. ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന “ജനതാ കര്‍ഫ്യൂ”വാണിതെന്നായിരുന്നു മോദി പറഞ്ഞത്. ലോക മഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest