Connect with us

Covid19

ബംഗാളിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കണമെന്ന് പ്രധാന മന്ത്രിയോട് മമത

Published

|

Last Updated

കൊല്‍ക്കത്ത | രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊവിഡിനെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മമത ഇക്കാര്യമുന്നയിച്ചത്. മാര്‍ച്ച് 22 മുതല്‍ രാജ്യത്തേക്കുള്ള അന്താരാഷ്ട്ര ഫ്‌ളൈറ്റുകളെല്ലാം നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് മമത ആരോപിച്ചു. കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ വലിയതോതില്‍ ബാധിക്കാനിടയുള്ള അസംഘടിത മേഖലക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടതായി മമത അറിയിച്ചു.

കൊവിഡ് മൂന്നാം ഘട്ടത്തിലേക്കു കടന്ന സാഹചര്യത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് ഇന്ന് ഉച്ചക്കു ശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും പ്രധാന മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് കേസുകള്‍ 223 ആയി ഉയര്‍ന്നിട്ടുണ്ട്. ബംഗാളില്‍ രണ്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരാണ് ഇവര്‍.

---- facebook comment plugin here -----

Latest