നിര്‍ഭയ: സുപ്രീം കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍

Posted on: March 20, 2020 2:43 am | Last updated: March 20, 2020 at 7:48 am

ന്യൂഡല്‍ഹി | നിര്‍ഭയ കേസ് പ്രതികള്‍ നല്‍കിയ ഹരജി പരിഗണിക്കാനായി പുലര്‍ച്ചെ രണ്ടരക്ക് സുപ്രീം കോടതി ചേരാനിരിക്കെ കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രതിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയുടെ ഗെയിറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

കൊറോണ പശ്ചാത്തലത്തില മൂന്നില്‍ കൂടുതല്‍ അഭിഭാഷകരെ കോടതി മുറിയില്‍ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രതിയുടെ അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്.

പുലര്‍ച്ചെ രണ്ടരക്ക് കോടതി ചേര്‍ന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. എന്നാല്‍ 2.40 ആയിട്ടും കോടതി ചേര്‍ന്നിട്ടില്ല.

വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് പ്രതികളെ തൂക്കിലേറ്റാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെയാണ് നാടകീയ നീക്കങ്ങള്‍.