National
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ജസ്റ്റിസ് ഗൊഗോയ് രാജ്യസഭാ എം പി യായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി | മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം പി യായി സത്യപ്രതിജ്ഞ ചെയ്തു. ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണ് ഗൊഗോയിയുടെ സ്ഥാനാരോഹണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, രാജ്യസഭയിലേക്ക് അംഗങ്ങളെ നിര്‍ദേശിക്കാന്‍ രാഷ്ട്രപതിക്ക് അവകാശമുണ്ടെന്ന് സ്പീക്കര്‍ വെങ്കയ്യ നായിഡു പറഞ്ഞു. അതിനെതിരെ പ്രതിപക്ഷം നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ മുന്‍ ജഡ്ജിമാരുള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. വിമര്‍ശനങ്ങളോട് സത്യപ്രതിജ്ഞക്കു ശേഷം പ്രതികരിക്കുമെന്ന് ഗൊഗോയ് നേരത്തെ പറഞ്ഞിരുന്നു. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ സാമൂഹിക പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മധുപൂര്‍ണിമ കിഷ്വാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടപടി ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭാ എം പി യാകുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് ഗൊഗോയ്.




