Connect with us

Covid19

വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കും; കേരളത്തെ വീണ്ടും പുകഴ്ത്തി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ക്ക് വീണ്ടും സുപ്രീം കോടതിയുടെ പ്രശംസ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനു പുറമെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനും കേരള സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബഞ്ച് അഭിനന്ദിച്ചത്. അതേസമയം, ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്താണ് ചെയ്യുന്നതെന്ന് അറിയേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കിയതിനെയും രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പ്രതികളെ ഈ സെല്ലുകളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചതിനെയും പരമോന്നത കോടതി പുകഴ്ത്തിയിരുന്നു. കേരളത്തിലും തിഹാര്‍ ജയിലിലും ഒഴികെ രാജ്യത്ത് മറ്റൊരിടത്തും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയതായി അറിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest