Connect with us

Covid19

അവധിയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

അവധിക്കു വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest