Connect with us

International

മൂന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ചൈന പുറത്താക്കി

Published

|

Last Updated

ബീജിങ് | മൂന്ന് പ്രധാനപ്പെട്ട അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി. ചൈനീസ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കെതിരെ യുഎസ്നി യന്ത്രണമേര്‍പ്പെടുത്തിയതിന് പ്രതികാര നടപടിയെന്നോണമാണ് ചൈനയുടെ നടപടിയെന്നറിയുന്നു.

ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളുടെ യുഎസ് പൗരന്‍മാരായ റിപ്പോര്‍ട്ടര്‍മാരേയാണ് ചൈന പുറത്താക്കിയത്. 13 ഓളം മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ പുറത്തായിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ ഇവരുടെ അക്രഡിറ്റേഷന്‍ തിരികെ നല്‍കണമെന്നും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസം മുമ്പാണ് ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഇതോടെ ചൈനീസ് മാധ്യമങ്ങള്‍ക്ക് ഓഫീസ് തുടങ്ങുന്നതിനും മറ്റും യുഎസ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയുമുണ്ടായി.ഇതിന് തിരിച്ചടിയായിട്ടാണ് പ്രധാനപ്പെട്ട യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ചൈന ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

Latest