Connect with us

Covid19

'നമ്മളൊരു യുദ്ധമുഖത്താണ്, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്'; ജനങ്ങളോട് ഫ്രഞ്ച് പ്രസിഡന്റ്

Published

|

Last Updated

പാരീസ് | ജനങ്ങളെ വീട്ടില്‍ തന്നെയിരുത്തി കൊവിഡ് 19നെ നേരിടുകയെന്ന മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നടപടി പിന്തുടര്‍ന്ന് ഫ്രാന്‍സും. നമ്മളൊരു യുദ്ധ മുഖത്താണെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.

“ബുധനാഴ്ച മുതല്‍ 15 ദിവസത്തേക്കെങ്കിലും യാത്രകള്‍ നന്നേ ചുരുക്കണം. കഴിയാവുന്നതും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുക. ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയില്ലെങ്കില്‍ മാത്രമെ ജോലിക്കായി പുറത്തു പോകാവു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.”- പ്രസിഡന്റ് പറഞ്ഞു.

വൈറസിനെ പിടിച്ചുകെട്ടുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഇറ്റലിയിലും സ്‌പെയിനിലും പൊതു ജീവിതം സ്തംഭിച്ചിരുന്നു. ഇതിനു സമാനമായ അവസ്ഥയാണ് ഫ്രാന്‍സിലും നിലനില്‍ക്കുന്നത്.