Connect with us

Covid19

സി എ എ വിരുദ്ധ പ്രക്ഷോഭം: എന്‍ ഐ എ അറസ്റ്റു ചെയ്ത അഖില്‍ ഗൊഗോയിക്ക് ജാമ്യം

Published

|

Last Updated

ഗുവാഹത്തി | പൗരത്വ നിയമ ഭേദഗതി (സി എ എ)ക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിന് അറസ്റ്റിലായ കൃഷക് മുക്തി സംഗ്രാം സമിതി (കെ എം എസ് എസ്) സ്ഥാപക നേതാവ് അഖില്‍ ഗൊഗോയിക്ക് ജാമ്യം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യാണ് മൂന്നു മാസം മുമ്പ് അറസ്റ്റിലായ ഗൊഗോയിക്ക് ജാമ്യമനുവദിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ എന്‍ ഐ എക്കു കഴിയാതിരുന്നതോടെയാണ് 30,000 രൂപ കെട്ടിവച്ചുള്ള ജാമ്യം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് ആക്ടിവിസ്റ്റായ ഗൊഗോയിയെ ജോര്‍ഹട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. പിന്നീട് എന്‍ ഐ എക്കു കൈമാറിയ ഗൊഗോയിയെ ഡിസബര്‍ 17ന് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. അതേ ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി ന്യൂഡല്‍ഹിയിലേക്കു കൊണ്ടുപോയി. ഡിസംബര്‍ അവസാനത്തോടെ ഗുവഹാത്തിയിലേക്കു തിരിച്ചുകൊണ്ടുവന്ന ഗൊഗോയി അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഗൊഗോയിയുടെ ആരോഗ്യനില വഷളായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്തിനകത്തും പുറത്തും നടന്നത്.