Kerala
ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ട സാഹചര്യമില്ല; ക്യൂ കുറക്കാന്‍ നടപടി എടുത്തു- മന്ത്രി ടി പി രാമകൃഷ്ണന്‍
 
             തിരുവനന്തപുരം | കൊവിഡ് 19 പടരുന്ന നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി പി രമകൃഷ്ണന്‍. വിദേശമദ്യ ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാല്‍ ഇപ്പോള്‍ ബിവറേജ് ഔട്ട്ലെറ്റുകളില്‍ പഴയപോലെ വലിയ തിരക്കോ ക്യൂവോ ഇല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏതെങ്കിലും ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ തിരക്ക് കുറക്കാന്‍ നടപടി എടുത്തിട്ടുണ്ട്. പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാഹിയില്‍ ബാറുകള്‍ മാത്രമാണ് അടച്ചിട്ടുള്ളത്. ഷോപ്പുകള്‍ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
    ---- facebook comment plugin here -----						