Connect with us

Covid19

കേന്ദ്രമന്ത്രി വി മുരളീധരന്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ശ്രിചിത്തിരയിലെ ഡോക്ടര്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍. മുൻകരുതൽ നടപടിയുടെ ഭാഗമായി ഔദ്യോഗിക വസതിയിയിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.  അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

ജാഗ്രത വേണമെന്ന് രാജ്യത്തെ ഡോക്ടര്‍മാരും മറ്റും നിരന്തരം പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരൻ നിരീക്ഷണത്തിലേക്ക് മാറിയത്. വീട്ടിൽ ഇരുന്ന് ഔദ്യോഗിക ജോലികള്‍ ചെയ്യുവാനാണ് അദ്ദേഹത്തിൻെറ തീരുമാനം.

കഴിഞ്ഞ 14ന് ശ്രീചിത്തിരയിലെ ഒരു പരിപാടിയില്‍ മന്ത്രി പങ്കെടുത്തിരുന്നു. ശ്രിചിത്തിരയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഇവിടത്തെ 40 ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയും നിരീക്ഷണത്തില്‍ കഴിയുന്നുത്.

 

 

Latest