Connect with us

Covid19

കൊവിഡ്: സമ്പര്‍ക്ക നിര്‍ദേശം അവഗണിച്ചു; കോഴിക്കോട് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

പേരാമ്പ്ര: കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശത്തുനിന്നും എത്തുന്നവര്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന ജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ച രണ്ട് പേര്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം സഊദിയില്‍നിന്നും എത്തിയ മുഹമ്മദ് കാട്ടിക്കല്‍ (43), ഖത്തറില്‍ നിന്നും എത്തിയ രാജേഷ് കാരയില്‍ (34) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസമെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. ഇത് പാലിക്കാത്തതിനാണ് കേസെടുത്തത് .പലരും മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് നിയമ നടപടി ശക്തമാക്കിയത്.