Connect with us

National

കമല്‍നാഥ് സര്‍ക്കാര്‍ ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണം; അന്ത്യശാസനവുമായി ഗവര്‍ണര്‍

Published

|

Last Updated

ഭോപ്പാല്‍ | വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന് അന്ത്യാശാസനവുമായി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍. ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

കൊവിഡ് ഭീതിയെത്തുടര്‍ന്ന് നിയമസഭാ സമ്മേളനം 26ലേക്ക് നീട്ടിവച്ചതിന് പിന്നാലെ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കമല്‍നാഥിന് ഗവര്‍ണര്‍ കത്തുനല്‍കിയത്. മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അന്ത്യാശാസനം നല്‍കിയിട്ടുള്ളത്.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ നേരത്തെ കമല്‍നാഥിന് കത്തയച്ചിരുന്നു. അത് അവഗണിക്കപ്പെട്ടതോടെയാണ് രണ്ട് ദിവസത്തിനുശേഷം വീണ്ടും കത്ത് നല്‍കിയിട്ടുള്ളത്.