Connect with us

Covid19

കൊവിഡ് 19: കേരളത്തില്‍ മൂന്ന് പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി / തിരുവനന്തപുരം| കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക്കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ 12,470 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് 72 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബേങ്കുകളിലെ വായ്പാ തിരിച്ചടവുകള്‍ക്ക് സാവകാശം അനുവദിക്കാന്‍ നടപടി സ്വീകരിക്കും. പോതു, സ്വകാര്യ ഗതാഗത സംവിധാനം വന്‍ നഷ്ടത്തിലാണ്. സ്വകാര്യ ബസുകള്‍ക്ക് നികുതി അടക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 സംസ്ഥാനത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊഴില്‍ വ്യാപാര മേഖല നിശ്ചലമായെന്നും മുഖ്യമന്ത്രി പറ്ഞ്ഞു. അതേ സമയം പ്രതിരോധ നടപടികള്‍ സാമൂഹ്യസ്തംഭനത്തിന് വഴിയൊരുക്കരുത്. വിദേശ വിനോദ സഞ്ചാരികള്‍ രോഗവുമായെത്തുന്നവരാണെന്ന ധാരണ ഉണ്ടാക്കിയെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31വരെ അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുഗതാഗത സംവിധാനം കുറക്കണം, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.

മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാന്‍. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വരും.

Latest