Connect with us

Covid19

കൊവിഡ് 19: ജി സി സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

ദമാം |  മേഖലയില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സ്വീകരിച്ച ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജി സി സി രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൂടിക്കാഴ്ച.
ഗള്‍ഫ് രാജ്യങ്ങളില്‍ സ്വീകരിച്ചുവരുന്ന ആരോഗ്യ സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ തീരുമാനമായി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജി സി സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ പ്രതിനിധികളുടെ സംയുക്ത ഓപ്പറേഷന്‍ റൂം സ്ഥാപിക്കും. തുടര്‍ന്ന് സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചകളിലും യോഗം പ്രത്യേക യോഗങ്ങള്‍ ചേരാനും ധാരണയായി.

 

Latest