Connect with us

Covid19

സഊദിയില്‍ വിമാന സര്‍വീസുകളുടെ താത്ക്കാലിക വിലക്ക് ഇന്നു മുതല്‍

Published

|

Last Updated

റിയാദ് | കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സഊദി പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താത്ക്കാലിക വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലാകും. ഞായറാഴ്ച സഊദി സമയം രാവിലെ 11 മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം. വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമാണ്.

വിദേശത്തുള്ള സഊദി പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള സര്‍വീസുകള്‍ മാത്രമാണ് വിലക്കുള്ള രണ്ടാഴ്ചക്കാലത്ത് നടത്തുക. നേരത്തെ അനുവദിച്ച 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ മടങ്ങിയെത്താന്‍ കഴിയാത്ത സഊദി തൊഴില്‍ വിസയുള്ള വിദേശികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടിനല്‍കുമെന്നും യാത്രാ നിരോധനം നടപ്പാകുന്ന മാര്‍ച്ച് 15 മുതല്‍ 15 ദിവസം നിയമാനുസൃത അവധി അനുവദിക്കുമെന്നും സഊദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇത് മലയാളികളുള്‍പ്പെടെയുള്ള മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസം പകരുന്നതാണ്. നിലവില്‍ സഊദിയില്‍ സന്ദര്‍ശന വിസയിലുള്ളവരുടെ കാലാവധി നീട്ടിനല്‍കുമെന്നും വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.