Connect with us

International

സഊദിയിൽ കൊവിഡ് ബാധിതരുടെ വിവരങ്ങൾ പുറത്ത് വിട്ടു; 33 സ്വദേശികൾ, 53 വിദേശികൾ

Published

|

Last Updated

ദമാം | സഊദിയിൽ കൊവിഡ് 19 രോഗബാധിതരുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു. 38 പുരുഷന്മാരും 48 സ്ത്രീകളും ഉൾപ്പെടെ  33 പേർ സ്വദേശികളും 53 പേർ വിദേശികളുമാണ്. ഈജിപ്ത് 48, ബഹ്‌റൈൻ 2, അമേരിക്ക 1, ലെബനൻ 1, ബംഗ്ലാദേശ് 1 എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്  രോഗം കണ്ടെത്തിയത്.

രാജ്യത്ത് ആദ്യമായി വൈറസ് സ്ഥിതീകരിച്ചയാൾക്ക് അസുഖം ഭേദമായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഖത്വീഫ് സ്വദേശിയായ ഹുസൈൻ അൽസറാഫിയാണ് 14 ദിവസത്തെ ചികിത്സക്ക് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പുറത്തിറങ്ങിയത്.

---- facebook comment plugin here -----

Latest