Connect with us

Gulf

ജിദ്ദയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും

Published

|

Last Updated

ജിദ്ദ | കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സഊദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ ജിദ്ദയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ ഇന്ന് നാട്ടിലെത്തിക്കും

ജിദ്ദയില്‍ നിന്നും കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് യാത്ര തിരിക്കുക. മാര്‍ച്ച് ഒന്പതിന് നാട്ടിലേക്ക് യാത്ര തിരിക്കേണ്ട അറുപതിലധികം ഉംറ തീര്‍ഥാടകരാണ് ജിദ്ദയില്‍ കുടുങ്ങിയത് . ഇവരെ നാട്ടിലെത്തിക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യന്‍കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരുമാണ് രംഗത്ത് വന്നത്