Connect with us

Kerala

വിഴിഞ്ഞത്തുനിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കടലില്‍

Published

|

Last Updated

വിഴിഞ്ഞം | വെള്ളിയാഴ്ച ഉച്ചക്കുശേഷം കാണാതായ മൂന്നു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കടലില്‍നിന്നും കണ്ടെത്തി. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനുസമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍ ഇന്ദു ദമ്പതികളുടെ മകള്‍ നിഷയുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ ലഭിച്ചത്.അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്.

മറ്റു രണ്ടുപേര്‍ക്കുമായി തിരച്ചില്‍ തുടരുന്നുണ്ട്. കൂട്ടുകാരികളായ ഷാരു ഷമ്മി, ശരണ്യ എന്നവരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കൂട്ടുകാരികള്‍ നിഷയെ വീട്ടില്‍നിന്നും കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മൂവരും ഒന്നിച്ച് എത്തിയതെന്ന് കരുതുന്ന സ്‌കൂട്ടര്‍ സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. ഇതുകൂടാതെ ഇവരുടെ ചെരുപ്പുകളും ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest