Connect with us

Covid19

കൊവിഡ് 19 : ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 250 പേര്‍ ; ആകെ മരണം 1266 ആയി

Published

|

Last Updated

റോം | ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേര്‍. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1266 ആയി.
ഇറ്റലിയില്‍ ഇതുവരെ 17,660 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,547 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1439 പേര്‍ രോഗത്തെ അതിജീവിച്ചു.അതേ സമയം മരണനിരക്ക് കുറക്കാന്‍ സാധിക്കാത്തത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 17,660 ആയി ഉയര്‍ന്നു. മുന്‍ ദിവസം ഇത് 15,113 ആയിരുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.