മൂന്ന് പേരുടെ അശ്രദ്ധ, ഒരു ജനതയുടെ ആശങ്ക; കൊവിഡ് 19 വരുത്തിവെച്ച ദുരന്തം | SPECIAL STORY ON CORONA

കൊവിഡ് ഭീതിയിലാണ് ലോകം. ആദ്യം കൊറോണയെന്നും പിന്നീട് കൊവിഡ് 19 എന്നും പേരിട്ടുവിളിച്ച ഒരു വൈറസ് മരണതാണ്ഡവം തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി. ലോകത്ത് 5000ല്‍ അധികം പേര്‍ കൊവിഡിന് ഇരകളായി മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. ലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരായി നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നു. മരണ നിരക്ക് കുറഞ്ഞതും എന്നാല്‍ വ്യാപന ശേഷി കൂടിയതുമായ വൈറസാണ് കൊറോണ. പരസ്പര സമ്പര്‍ക്കത്തിലൂടെ പടരുന്ന ഈ വൈറസിനെ അതീവ ജാഗ്രതയും ശ്രദ്ധയും കൊണ്ട് മാത്രമേ പിടിച്ചുകെട്ടാനാകൂ. ആ ജാഗ്രതയാണ് നാം ഇനി ശീലിക്കേണ്ടത്.
Posted on: March 13, 2020 10:37 pm | Last updated: March 19, 2020 at 10:32 am