Connect with us

Covid19

കൊവിഡ് 19: മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും അവശ്യ വസ്തുക്കളായി പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ എന്‍ 95 ഉള്‍പ്പെടെയുള്ള മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചു. ന്യായമായ വിലയ്ക്ക് ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനുമാണ് നടപടി.

2020 ജൂണ്‍ 30 വരെ മാസ്‌കുകള്‍ (2 പ്ലൈ, 3 പ്ലൈ സര്‍ജിക്കല്‍ മാസ്‌കുകള്‍, എന്‍ 95 മാസ്‌കുകള്‍), ഹാന്‍ഡ് സാന്റിസറുകള്‍ എന്നിവ അവശ്യവസ്തുക്കളായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ ചരക്ക് നിയമപ്രകാരം സര്‍ക്കാര്‍ നടപടി. ഇത് ലംഘിക്കുന്നവരെ അവശ്യ ചരക്ക് നിയമപ്രകാരം 7 വര്‍ഷം വരെ തടവിന് ശിക്ഷിക്കാം.

കോവിഡ് 19 ഭീതി പരന്നതോടെ മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും വന്‍ തോതില്‍ വില വര്‍ധിച്ചിരുന്നു. ഇവ രണ്ടിനും ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ രോഗികളുമായി ഇടപഴകുന്നവരും രോഗം സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും മാത്രമേ മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാസ്‌കുകള്‍ പരമാവധി ആറ് മണിക്കൂര്‍ വരെ മാത്രമേ ഉപയോഗിക്കാവൂ എന്നും ഇവ കൈകൊണ്ട് തൊടരുതെന്നും നിര്‍ദേശമുണ്ട്.

---- facebook comment plugin here -----

Latest