Connect with us

Kerala

കഴക്കൂട്ടത്ത് മൂന്നംഗ കുടുംബം മരിച്ച നിലയില്‍

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ് (35) ഭാര്യ സിന്ധു (30) മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.

നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് നാട്ടിലെത്തിയത്.ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് സുരേഷിന്റെ മാതാവ് ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്ത് കഴക്കൂട്ടം പോലീസ് എത്തിതുടര്‍നടപടികള്‍ സ്വീകരിച്ചു.

Latest