Connect with us

National

വീട്ട്തടങ്കലിലാക്കിയ ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കുന്നു; സര്‍ക്കാര്‍ ഉത്തരവിറങ്ങി

Published

|

Last Updated

ശ്രീനഗര്‍ | വീട്ട്തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കുന്നു. ഫാറൂഖ അബ്ദുല്ലയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട്സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിറകെയാണ് ഫാറൂഖ് അബ്ദുല്ലയെ തടങ്കലിലാക്കിയത്‌

ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുല്ല മോചിതനാക്കുന്നത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83കാരനായ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നു.

അതേ സമയം തടങ്കലിലുള്ള  ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.

Latest