Connect with us

Covid19

കൊവിഡ് ഭീതി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 1,200 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി  |സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍ വില 30,600 രൂപയിലെത്തി. ഗ്രാമിന് 3,825 രൂപയാണ് ഇന്നത്തെ വില. കൊവിഡ് ഭീതിയില്‍ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടര്‍ന്നാണു സ്വര്‍ണവില ഇടിയുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ ഇപ്പോള്‍ ഘട്ടം ഘട്ടമായി സ്വര്‍ണം വിറ്റു ലാഭമെടുക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,700 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് കേരളത്തില്‍ പവന് 32,320 രൂപ വരെ വിലയെത്തി. ഗ്രാമിന് 4,040 രൂപയുമെത്തി. രാജ്യാന്തര വിപണിയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് കേരള വിപണിയില്‍ പ്രതിഫലിച്ചത്. നാലു ദിവസംകൊണ്ടു പവന്‍ വിലയില്‍ 1,720 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

Latest