Covid19
കൊവിഡ് 19: കനേഡിയന്‍ പ്രധാനമന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍
ഒട്ടാവ | കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും നിരീക്ഷണത്തില്‍. ഇരുവരുടേയും രക്ത സാമ്പിള്‍ പരിശോധനക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതുവരെ ഔദ്യോഗിക വസതിയില്‍ തുടണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍ ഭരണപരമായ കാര്യങ്ങള്‍ വീട്ടില്‍ നിന്നും നിര്‍വഹിക്കുന്നുണ്ട്. കൊവിഡ് ബാധിച്ചതിന്റെ ലക്ഷണങ്ങളൊന്നും പ്രധാനമന്ത്രിക്കും ഭാര്യക്കുമില്ലെങ്കിലും സംശയത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കാനഡയില്‍ ഇതിനകം 103 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.







