Connect with us

National

മധ്യപ്രദേശ് സര്‍ക്കാറിനെതിരെ തിങ്കളാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബി ജെ പി

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ എം എല്‍ എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി ബി ജെ പി. തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് നീക്കം. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചതോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

ന്യൂനപക്ഷമായ സര്‍ക്കാറിനെതിരെ മാര്‍ച്ച് 16 ന് ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബി ജെ പി ചീഫ് വിപ്പ് നരോത്തം മിശ്ര പറഞ്ഞു. അതേസമയം, എം എല്‍ എമാരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. എം എല്‍ എമാര്‍ നേരിട്ട് ഹാജരാകണമെന്നാണ് സ്പീക്കര്‍ എന്‍ പി പ്രജാപതി ആവശ്യപ്പെട്ടിട്ടുള്ളത്.

Latest