Connect with us

Covid19

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സി ഐ ടി യു യോഗം; മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തിവപ്പിച്ചു

Published

|

Last Updated

തൃശൂര്‍ | സംസ്ഥാനത്ത് പൊതു പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് സി ഐ ടി യു. സംഘടനയുടെ ജില്ലാ കൗണ്‍സില്‍ യോഗമാണ് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ഇരുന്നൂറോളം പേരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികളുടെതുള്‍പ്പടെ വ്യാപക പരാതികള്‍ പ്രവഹിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മേളനം നിര്‍ത്തിവപ്പിച്ചു.

കൂടുതല്‍ കൊവിഡ് 19 കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് പൊതു പരിപാടികള്‍ വിലക്കിയിട്ടുള്ളത്. രാവിലെ പത്തിനു തുടങ്ങിയ യോഗം നിര്‍ത്തിവക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും സംഘാടകര്‍ അനുസരിച്ചില്ല. സാനിറ്റൈസറും മുഖാവരണങ്ങളും അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് യോഗം നടക്കുന്നതെന്നായിരുന്നു സി ഐ ടി യു നേതൃത്വത്തിന്റെ ന്യായീകരണം.