Connect with us

Gulf

ചിപ്സ് തൊണ്ടയില്‍ കുടുങ്ങി പെണ്‍കുഞ്ഞ് മരിച്ചു

Published

|

Last Updated

റാസ് അല്‍ ഖൈമ | പൊട്ടറ്റോ ചിപ്സ് തൊണ്ടയില്‍ കുടുങ്ങി 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. വാദിശാമില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം. കുഞ്ഞിനെ മാതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വിഫലമായി.

2018ല്‍ ഫുജൈറയില്‍ സമാനമായ സംഭവം നടന്നിരുന്നു. രണ്ട് വയസുള്ള ആണ്‍കുട്ടി തൊണ്ടയില്‍ മുന്തിരി കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചു. ഇത്തരം അടിയന്തിര സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി പ്രഥമശുശ്രൂഷ പരിശീലന കോഴ്‌സുകള്‍ നടത്തണമെന്ന് ശിശുരോഗ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഏതെങ്കിലും വ്യക്തിയുടെ തലച്ചോറില്‍ നാലു മിനുട്ടില്‍ കൂടുതല്‍ വായുവെത്താതിരുന്നാല്‍ ജീവനെ അപകടകരമായി ബാധിക്കും. കഠിനമായ വസ്തുക്കള്‍ പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തണം. പഴം ചെറിയ കഷണങ്ങളായി മുറിച്ചുനല്‍കണം, ഭക്ഷണം കഴിക്കുമ്പോള്‍ എല്ലായ്പ്പോഴും അവരെ നിരീക്ഷിക്കണം. കുഞ്ഞ് എന്തെങ്കിലും തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് നീലനിറത്തിലായാല്‍ സി പി ആര്‍ ആരംഭിക്കണം. സഹായത്തിനായി അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടണം.

Latest