Connect with us

Kerala

കൊറോണ മുന്‍കരുതല്‍: മര്‍കസ് സമ്മേളനം നീട്ടിവെച്ചു

Published

|

Last Updated

കോഴിക്കോട് | കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ മാനിച്ച് ഏപ്രില്‍ 9 മുതല്‍ 12 വരെ നടത്താന്‍ തീരുമാനിച്ചരുന്ന മര്‍കസ് 43 ാം വാര്‍ഷിക സമ്മേളനം നീട്ടിവെച്ചതായി മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. മര്‍കസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രോഗത്തിന്റെ ഭീഷണി മാറി അനുകൂലമായ ആഗോള സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും.

സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പരീക്ഷയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊഴികെ മര്‍കസിന്റെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും ലീവ് നല്‍കി. മാര്‍ച്ച് 31 വരെ മര്‍കസിലെ വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമുള്ള പൊതുജന സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

മര്‍കസ് കോണ്‍ഫറന്‍ ഹാളില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അടുത്തവര്‍ഷത്തേക്കുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഹനീഫ് മൗലവി ആലപ്പുഴ , എന്‍ അലി അബ്ദുല്ല , അഡ്വ ഇസ്മാഈല്‍ വഫ , സി.പി മൂസ ഹാജി, എന്‍ജിനീയര്‍ മൊയ്തീന്‍ കോയ, വി.പി സിദ്ധീഖ് ഹാജി, വി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി സംബന്ധിച്ചു.

Latest