Connect with us

Kerala

രണ്ട് ചാനലുകള്‍ മണിക്കൂറുകളോളം വിലക്കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

Published

|

Last Updated

കൊച്ചി |  ഡല്‍ഹി ആക്രമണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. മീഡിയ വണ്‍, ഏഷ്യാനറ്റ് ചാനലുകള്‍ ഒരു ദിവസത്തേക്ക് വിലക്കിയത് നിയമങ്ങളുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവനാണ് ഹരജി നല്‍കിയത്. നിരോധനം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് നേരെയുള്ള ഇടപെടലാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

രണ്ട് ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസും 1994ലെ കേബിള്‍ ടിവി നിയന്ത്രണ ചട്ടവും സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

തന്റെ അറിവില്‍ ഇത് വരെ ഇരുചാനലുകള്‍ക്കുമെതിരെ ആര്‍ എസ് എസ് മാനനഷ്ടക്കേസോ മറ്റ് നിയമനടപടികളോ സ്വീകരിച്ചിട്ടില്ലെന്നും ഈ വസ്തുത നിലവിലിരിക്കെ “ആര്‍ എസ് എസിനെ വിമര്‍ശിച്ചു” എന്ന പരാമര്‍ശം നോട്ടീസില്‍ നല്‍കുക വഴി രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥര്‍ കാണിച്ചിരിക്കുന്നതെന്നും ഹരജിയിലുണ്ട്. ഇന്ന് തന്നെ ഹരജി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest