Connect with us

Covid19

ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പരിശോധിക്കാന്‍ കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയക്കും: വി മുരളീധരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 ഭീഷണി നിലനില്‍കെ ഇറ്റലില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണ്. കേന്ദ്രവും കേരളവും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ മാറ്റാന്‍ ആരെങ്കിലും അത് വിശ്വസിക്കുന്നവരല്ല ഈ നാട്ടിലെ ജനങ്ങള്‍. ആരോഗ്യ രംഗത്ത് യുദ്ധസമാന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒറ്റയടിക്ക് നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ല. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പരിശോധിക്കാനായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കും. പരിശോധിച്ച് അസുഖമില്ലെന്ന് ഉറപ്പുവരുത്തുന്നവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. അസുഖമുള്ളവരെ അവിടെ തന്നെ ചികിത്സിക്കാനുള്ള നടപടി സ്വീകരിക്കും. അസുഖം മാറിയ ശേഷം അവരേയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചേരുന്ന മന്ത്രിതല സമിതി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് അന്തിമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശകാര്യ വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest