Connect with us

Covid19

ചികിത്സയിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇപ്പോള്‍ കളമശ്ശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗബാധയുണ്ടാകാമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. കുട്ടിയുമായി ഇവര്‍ അടുത്ത്ഇടപഴകിയതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു.

ഇതോടെ ചൊവ്വാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയില്‍ 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. അതേ സമയം കുട്ടിയുടേയും മാതാപിതാക്കളുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ടയിലെ പ്രവാസി കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest