Connect with us

Gulf

യു എ ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു

Published

|

Last Updated

ദുബൈ | യു എ ഇയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞു. യാത്ര ഉപേക്ഷിക്കുന്നുവെങ്കില്‍ ടിക്കറ്റ് നിരക്ക് തിരിച്ചുനല്‍കാനും എയര്‍ലൈനറുകള്‍ തയാര്‍. മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 20 വരെ കൊച്ചിയിലേക്കുള്ള മടക്ക ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയില്‍ ശരാശരി 698 ദിര്‍ഹമാണ്. ഇതേ മേഖലയിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍ 895 ദിര്‍ഹത്തിന് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ 660 ദിര്‍ഹമിനു ലഭിക്കുന്നു. ദുബൈയില്‍ നിന്ന് കറാച്ചിയിലേക്കുള്ള ടിക്കറ്റുകള്‍ക്കും ഗണ്യമായ കുറവുണ്ട്. 862 ദിര്‍ഹമാണ്ശരാശരി നിരക്ക്.

ന്യൂയോര്‍ക്കിലേക്കുള്ള സ്റ്റോപ്പ് ഓവര്‍ ഫ്‌ലൈറ്റ് ടിക്കറ്റ് 1,938 ദിര്‍ഹമിനു ലഭ്യമാണ്. എമിറേറ്റ്‌സിന്റെ നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് 4,225 ദിര്‍ഹമാണ്. ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളിലും സമാനമായ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചില വിമാനക്കമ്പനികള്‍ റൂട്ടുകള്‍ ഉപേക്ഷിക്കുകയോ വിമാനങ്ങള്‍ മൊത്തത്തില്‍ നിര്‍ത്തുകയും ചെയ്യുന്നതിനാല്‍നിരക്ക് ഇനിയും കുറയാനിടയുണ്ട്. എന്നാല്‍ രാജ്യത്തെ പൗരന്‍മാരും താമസക്കാരും അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കുന്നു.