Connect with us

Gulf

ഇത്തിഹാദ് സൗദി അറേബ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Published

|

Last Updated

അബുദാബി  | കോവിഡ് 19 കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സഹായിക്കണമെന്ന സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി അബുദാബിയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചതായി യു എ ഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.

 

അബുദാബിക്കും സൗദി അറേബ്യക്കുമിടയില്‍ പ്രതിദിനം 12 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. സൗദി നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവക്കിടയില്‍ മൊത്തം ഏഴ് വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.