Connect with us

Kerala

കൊവിഡ് 19: ഒമാന്‍ എയര്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി, സിയാല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

കൊച്ചി | കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്ന് വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി. ഡബ്ല്യു വൈ 223/224 ഒമാന്‍ എയര്‍ വിമാനത്തിന്റെ മാര്‍ച്ച് 11, 13,14 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാര്‍ച്ച് 14 ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ അമ്പതോളം സ്‌കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നോര്‍ക്ക റൂട്ട്‌സില്‍ 2020 മാര്‍ച്ച് 12 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, നോര്‍ക്ക പുനരധിവാസ പദ്ധതി, സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Latest