Connect with us

Bahrain

വിദേശത്തുള്ള സ്വദേശി വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊവിഡ് 19 വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : മന്ത്രി

Published

|

Last Updated

അബുദാബി  | വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന യു എ ഇ പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊവിഡ്19 വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ, നൂതന നൈപുണ്യ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ അബ്ദുല്ല ഹമീദ് ബെല്‍ഹോള്‍ അല്‍ ഫലാസി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ്19 വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹച്ചര്യത്തിലും, ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കും മറുപടിയായാണ് അല്‍ ഫലാസി പ്രസ്താവന നടത്തിയത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ കൊവിഡ്19 വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ അവിടങ്ങളില്‍ പഠിക്കുന്ന ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു മന്ത്രി കൂട്ടി ചേര്‍ത്തു.

സ്വദേശി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജ്യങ്ങളിലെ യു എ ഇ നയതന്ത്ര പ്രതിനിധി ഓഫീസുകളുമായി നിരന്തരം ഞങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്- അല്‍ ഫലാസി പറഞ്ഞു. വിദ്യാര്‍ത്ഥികളുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ നേരിട്ട് ആശയവിനിമയം നടത്തുന്നു. സ്ഥിരമായ ഒരു അവസ്ഥ, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പാലിക്കേണ്ട ആരോഗ്യ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അവരെ അറിയിക്കുക തുടങ്ങിയ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന സംഭവവികാസങ്ങളും തീരുമാനങ്ങളും പിന്തുടരാനും അവരുടെ സുരക്ഷ ഉറപ്പുനല്‍കുന്ന എല്ലാ നടപടികളും ഏറ്റെടുക്കാനും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഔദ്യോഗിക അധികാരികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും ഞങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ട്.

സ്വദേശി വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന രാജ്യങ്ങള്‍ പ്രഖ്യാപിച്ച ആവശ്യമായ എല്ലാ മുന്‍കരുതലുകളും ആരോഗ്യസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു -അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള യു എ ഇ വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അല്‍ ഫലാസി അഭിപ്രായപ്പെട്ടു. വിദേശത്തുള്ള യു എ ഇ വിദ്യാര്‍ത്ഥികളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തിനകത്തും ലോകമെമ്പാടും കൊവിഡ്19 വൈറസ് പടരുന്നത് തടയുന്നതില്‍ യുഎഇ വഹിച്ച പങ്കിനെ മന്ത്രി പ്രശംസിച്ചു. 16 രാജ്യങ്ങളിലായി 1,251 ഇമറാത്തി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്, അതില്‍ 642 പേര്‍ യുകെയിലാണ്, 327 യുഎസില്‍, 120 ഓസ്‌ട്രേലിയയില്‍, മറ്റ് രാജ്യങ്ങളിലും കാനഡയിലുമായി 26.

---- facebook comment plugin here -----

Latest