Connect with us

Covid19

കൊവിഡ് 19 നെ നേരിടാന്‍ ലോകാരോഗ്യ സംഘടനക്ക് സഹായ ഹസ്തവുമായി സല്‍മാന്‍ രാജാവ്

Published

|

Last Updated

ദമാം | കൊവിഡ് 19 നെതിരെ പോരാടാന്‍ ലോകാരോഗ്യ സംഘടനക്ക് (ഡബ്ല്യു എച്ച് ഒ) സഹായ ഹസ്തവുമായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ്. ലോക രാജ്യങ്ങളില്‍ വൈറസ് വ്യാപകമായതോടെ വൈറസ് നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഒരുകോടി ഡോളര്‍ സഹായമാണ് പ്രഖ്യാപിച്ചത്.

നോവല്‍ കൊറോണ വൈറസ് (കൊവിഡ് 19) പടരുന്നത് തടയുന്നതിന്റെ ഭാഗമായി സഊദി അറേബ്യയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യു എച്ച് ഒ) ഒരുമിച്ച് അടിയന്തിര നടപടികള്‍ നടപ്പിലാക്കി വരികയാണ്. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും സഹായത്തെ ഏറെ വിലമതിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.