National
കൊവിഡ് 19; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
		
      																					
              
              
            
ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് യാത്രാവിലക്കിനാല്‍ ഇറാനിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൈനിക വിമാനത്തിലാണ് 58 പേരടങ്ങുന്ന ആദ്യ സംഘം ഗസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ദൗത്യം പൂര്‍ത്തിയായി.
വിമാനം പറന്നിറങ്ങി. ഇനി അടുത്തതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ എംബസി, ഇറാന്‍, ഇന്ത്യന്‍ മെഡിക്കല്‍ ടീം എന്നിവരുടെ ശ്രമങ്ങള്‍ക്ക് നന്ദി. ഇന്ത്യന്‍ വ്യോമസേനക്കും നന്ദി. ഇറാനിയന്‍ അധികാരികളുടെ സഹകരണത്തെ അഭിനന്ദിക്കുന്നു. അവിടെ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
