Connect with us

National

കൊവിഡ് 19: വാരാണസിയിലെ ക്ഷേത്രത്തില്‍ ശിവവിഗ്രഹത്തിന് മാസ്‌ക്

Published

|

Last Updated

വാരാണസി |  കൊവിഡ് 19 വൈറസ് വ്യാപനമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെങ്ങും ജാഗ്രത തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ക്ഷേത്രത്തില്‍ ശിവവിഗ്രഹത്തില്‍ പൂജാരി മാസ്‌ക് ധരിപ്പിച്ചു. വാരാണസിയിലെ പ്രഹ്ലാദേശ്വര്‍ ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിനാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളോട് വിഗ്രഹത്തില്‍ തൊടരുതെന്ന് പൂജാരി കര്‍ശന നിര്‍ദേശവും നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. വിഗ്രഹത്തില്‍ തൊടരുതെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലെ പൂജാരിയായ ആനന്ദ് പാണ്ഡെ മാസ്‌ക് ധരിച്ചാണ് പൂജകള്‍ നടത്തുന്നത്.

“കൊവിഡ് 19 രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഭഗവാന്‍ വിശ്വനാഥന് ഒരു മാസ്‌ക് ഇട്ടുകൊടുത്തിരിക്കുകയാണ്. തണുപ്പുള്ളപ്പോള്‍ വിഗ്രഹങ്ങളില്‍ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും ചൂടുള്ള സമയത്ത് എസികളോ ഫാനുകളോ ഇടുന്നതുപോലെയും ഭഗവാന്‍ വിശ്വനാഥനെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിപ്പിക്കുകയായിരുന്നു”- ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ആനന്ദ് പാണ്ഡെ പ്രതികരിച്ചു.

ഗോമൂത്രവും ചാണകവും ഉപയോഗിച്ചും വലിയ തീയിട്ട് പൂജകള്‍ നടത്തിയും വൈറസിനെ പ്രതിരോധിക്കാമെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നിടത്താണ് വിഗ്രത്തിന് പൂജാരി മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്‌.

Latest