Connect with us

Gulf

അബായ ധരിച്ച് മോഷണം: പ്രതി പിടിയില്‍

Published

|

Last Updated

ദുബൈ | സ്വദേശി വനിതകളെപ്പോലെ അബായയും നിഖാബും (മുഖപടം) ധരിച്ച് മോഷണം നടത്തിയയാളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരനാണ് പിടിയിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 146,000 ദിര്‍ഹമും 22,000 ഡോളറും തെളിവുകളൊന്നും അവശേഷിക്കാത്ത രീതിയില്‍ മോഷ്ടിക്കുകയായിരുന്നു.

“റിപ്പോര്‍ട്ട് ലഭിച്ചയുടനെ, കുറ്റകൃത്യം അന്വേഷിക്കാന്‍ ഒരു ടീമിനെ രൂപവത്ക്കരിച്ചു. സി സി ടി വി കാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ അബായയും നിഖാബും ധരിച്ച ഒരാളാണ് കുറ്റം ചെയ്തതെന്ന് മനസ്സിലായതായി നൈഫ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ താരിഖ് തെഹ്‌ലക് പറഞ്ഞു. നാല് മണിക്കൂറിനകം പ്രതിയെ പിടികൂടി.

പണം സൂക്ഷിച്ചിരുന്ന ഡ്രോയറുകള്‍ തുറക്കാനും പണം മോഷ്ടിക്കാനും ഇയാള്‍ നാപ്കിനുകള്‍ ഉപയോഗിച്ചിരുന്നു. ശരീരഭാഷയില്‍ നിന്നും മറ്റു വിശകലനങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു”- ബ്രിഗേഡിയര്‍ പറഞ്ഞു. പ്രതിയില്‍ നിന്ന് മോഷണ മുതല്‍ കണ്ടെടുക്കുകയും പോലീസ് കമ്പനി ഉടമക്ക് കൈമാറുകയും ചെയ്തു.