Connect with us

National

കേരള മുന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  മുന്‍ കേന്ദ്രനിയമ മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച് ആര്‍ ഭരദ്വാജ് (83) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2012- 13 കാലയളവില്‍ കേരള ഗവര്‍ണറായിരുന്ന ഭരദ്വാജ് 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറുമായിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ഖനി ഇരുമ്പയിര് കേസില്‍ 2014ല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഭരദ്വാജ് അനുമതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അശോക് കുമാര്‍ സെന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പ് കൈകാര്യം ചെയ്തത് ഭരദ്വാജ് ആയിരുന്നു.