Connect with us

Kerala

കൊറോണ: ഇറ്റലിയില്‍നിന്നെത്തിയവര്‍ പത്തനംതിട്ട എസ്പി ഓഫീസും സന്ദര്‍ശിച്ചു; മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊറോണ രോഗബാധി സ്ഥിരീകരിച്ച പ്രവാസി കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് എട്ട് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഏഴ് പേരടങ്ങുന്ന ഓരോ സംഘത്തിലും രണ്ട് പേര്‍ ഡോക്ടര്‍മാരായിരിക്കും. ഇന്നു വൈകുന്നേരത്തോടെ രോഗം സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തയവരുടെ പൂര്‍ണ്ണ പട്ടിക തയ്യാറാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്.

ഇറ്റലിയില്‍ നിന്നെത്തിയ 55-കാരന്റെ സഹോദരനാണ് ആദ്യം ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ഇവരെ ചികിത്സിച്ചവരടക്കം നിലവില്‍ നിരീക്ഷണത്തിലാണ്.

ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളേയും 22-കാരനായ മകനേയും കോട്ടയത്ത് നിന്നെത്തിയ ബന്ധുക്കളാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത്. ഇവര്‍ പത്തനംതിട്ട എസ്പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലുംസന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.യാത്രാ രേഖകള്‍ ശരിയാക്കാനാണ് ഇവര്‍ എസ്പി ഓഫീസിലെത്തിയതെന്നാണ് അറിയുന്നത്.
ഇതിനിടെ വൈറസ് ബാധയേറ്റവരുടെ ഇടവകയിലേതടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കി.