Connect with us

National

ഇന്ത്യയില്‍ 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് മൂന്ന് പേര്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കശ്മരിലെ ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കശ്മീരില്‍ രോഗം സ്ഥിരീകരിച്ചവര്‍ ഇറാനില്‍ നിന്നും തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഒമാനും സന്ദര്‍ശിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 34 ആയി. ഇത് കൂടാതെ പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ ഇറ്റലിയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ രോഗ ബാധിതരാണോയെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ സ്ഥിരീകരണം നാളെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രോഗം കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ട സ്ഥലസൗകര്യങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശവും നല്‍കി. യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വനികുമാര്‍ ചൗബേ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

 

Latest