Connect with us

Kerala

കെ എസ് ആര്‍ ടി സി മിന്നല്‍ പണിമുടക്ക്: മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം |  തലസ്ഥാനത്തെ ഗതാഗതം നിശ്ചലമാക്കി കെ എസ് ആര്‍ ടി സി നടത്തിയ മിന്നല്‍ പണിമുടക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കെ എസ് ആര്‍ ടി സിയുടെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ അരടക്കം 140 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടി തുടങ്ങുന്നതിന്റെ മുന്നോടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. പണിമുടക്കിന് ചുക്കാന്‍ പിടിച്ച 18 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കവും തുടങ്ങി. ഒപ്പം കെ എസ് ആര്‍ ടി സിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങി.

കെ എസ് ആര്‍ ടി സി റൂട്ടില്‍ സര്‍വ്വീസ് നടത്തി പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട സ്വകാര്യ ബസ് പല തവണ റൂട്ട് തെറ്റിക്കുകയും പതിവായി ട്രിപ് മുടക്കുകയും അമിതവേഗത്തില്‍ വാഹനം ഓടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരുവനന്തപുരം ആര്‍.ടി.ഓ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സംഭവത്തില്‍ ഉത്തരവാദികളായ എല്ലാവരുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറ്ക്ക് നടപടികള്‍ തുടരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Latest