Connect with us

National

പുല്‍വാമ ഭീകരാക്രമണം: ബോംബിനായുള്ള രാസപദാര്‍ഥങ്ങള്‍ വാങ്ങിയത് ആമസോണില്‍നിന്ന്

Published

|

Last Updated

ശ്രീനഗര്‍ | പുല്‍വാമ ഭീകരാക്രമണത്തിന് വേണ്ടി സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള രാസവസ്തുക്കളും ബാറ്ററി തുടങ്ങിയ അനുബന്ധ സാധനങ്ങളും വാങ്ങിയത് ഇ കോമേഴ്‌സ് സൈറ്റായ ആമസോണ്‍ മുഖാന്തിരമെന്ന് വെളിപ്പെടുത്തല്‍.

ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വൈസുല്‍ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തര്‍എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.അമോണിയംനൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവയുപയോഗിച്ചാണ് ഭീകരര്‍ ബോംബ് നിര്‍മിച്ചത്.

ഇത്തരത്തില്‍ വാങ്ങിയ സാധനങ്ങള്‍ ഭീകരര്‍ക്ക് നേരിട്ട് എത്തിച്ച് കൊടുത്തത് വൈസുല്‍ ഇസ്ലാമാണെന്ന് എന്‍ഐഎ പറയുന്നു.2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്.

---- facebook comment plugin here -----

Latest